Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike Falls

ബൈക്ക് ബസിനടിയിൽപ്പെട്ട് വിദ്യാർഥി മരിച്ചു

കു​​മ്പ​​ള​​ങ്ങി: ബ​​സി​​നെ മ​​റി​​ക​​ട​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ ബൈ​​ക്ക് യാ​​ത്രി​​ക​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ബ​​സി​​ന​​ടി​​യി​​ൽ​​പ്പെ​​ട്ടു. ഒ​​രാ​​ൾ മ​​രി​​ച്ചു. സ​​ഹ​​പാ​​ഠി​​യാ​​യ സു​​ഹൃ​​ത്ത് ആ​​ശു​​പ​​ത്രി​​യി​​ൽ. എ​​ഴു​​പു​​ന്ന പ​​ന്ന​​പ്പി​​ള്ളി ജോ​​ൺ ജേ​​ക്ക​​ബി​​ന്‍റെ മ​​ക​​ൻ ജോ​​ൺ ജോ​​യ​​ൽ (18) ആ​​ണ് മ​​രി​​ച്ച​​ത്. സ​​ഹ​​പാ​​ഠി​​യും സു​​ഹൃ​​ത്തു​​മാ​​യ ആ​​ഷ്മെ​​ൻ ചി​​കി​​ത്സ​​യി​​ലാ​​ണ്.

എ​​റ​​ണാ​​കു​​ള​​ത്തേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്ന ബ​​സി​​നെ മ​​റി​​ക​​ട​​ക്കാ​​ൻ ശ്ര​​മി​​ക്ക​​വേ, ഇ​​ന്ന​​ലെ രാ​​വി​​ലെ കു​​മ്പ​​ള​​ങ്ങി ബി​​വ​​റേ​​ജ​​സ് ഷോ​​പ്പി​​ന് സ​​മീ​​പ​​ത്താ​​യി​​രു​​ന്നു അ​​പ​​ക​​ടം. ബൈ​​ക്കി​​ന്‍റെ പി​​ൻ സീ​​റ്റി​​ലി​​രു​​ന്ന ജോ​​ൺ ജോ​​യ​​ൽ ബ​​സി​​ന്‍റെ അ​​ടി​​യി​​ലേ​​ക്കു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

കു​​മ്പ​​ള​​ങ്ങി പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ത്തി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​യു​​ടെ ഇം​​പ്രൂ​​വ്മെ​​ന്‍റി​​നു​​ള്ള അ​​പേ​​ക്ഷ ന​​ല്കാ​​ൻ കു​​മ്പ​​ള​​ങ്ങി ഒ​​എ​​ൽ​​എ​​ഫ് സ്‌​​കൂ​​ളി​​ലേ​​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്നു ഇ​​രു​​വ​​രും. പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം ജോ​​ൺ ജോ​​യ​​ലി​​ന്‍റെ സം​​സ്‌​​കാ​​രം ഇ​​ന്ന് വൈ​​കു​​ന്നേ​​രം എ​​ഴു​​പു​​ന്ന അ​​മ​​ലോ​​ത്ഭ​​വ മാ​​താ പ​​ള്ളി​​യി​​ൽ ന​​ട​​ക്കും. അ​​മ്മ: സി​​ന്ധു ജോ​​ൺ. സ​​ഹോ​​ദ​​രി: അ​​ന്ന.

Latest News

Corehub Up